പെരിങ്ങളം വില്ലേജ് ഓഫീസർ സി രജനിക്ക് ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും യാത്രയയപ്പ് നൽകി

പാനൂർ മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണത്തിന് വേണ്ടി പെരിങ്ങളം വില്ലേജ് പരിധിയിൽ എറ്റെടുത്ത സ്ഥലത്തിന്റെ ഫയലുകൾ തീർപ്പാക്കിയത് വില്ലേജ് ഓഫീസറുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് എന്ന് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത ബഹു പാനൂർ മുനിസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ പറഞ്ഞു.

പെരിങ്ങളം വില്ലേജ് ഓഫീസർ സി രജനിക്ക് ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും യാത്രയയപ്പ് നൽകി
Posted by RASHIK POOKKOM

അണിയാരം : സ്ഥലം മാറിപ്പോകുന്ന പെരിങ്ങളം വില്ലേജ് ഓഫീസർ സി രജനിക്ക് ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.പെരിങ്ങളം വില്ലേജ് ഓഫീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വില്ലേജ് ഓഫീസർക്ക്  യാത്രയയപ്പ് നൽകുന്നത്. പെരിങ്ങളം വില്ലേജ് പരിധിയിലെ  ഏത് മുക്കിലും മൂലയിലും പോയാൽ വില്ലേജ് ഓഫീസറെ പറ്റി നല്ലത് മാത്രം പറയാനുള്ളൂ. വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക്  സർട്ടിഫിക്കറ്റ് വിതരണവും മറ്റ് വില്ലേജ് സേവനവും  വളരെ വേഗത്തിൽ നൽകുകയും ഓരോ ഫയലിലും ഓരോ ജീവിതമുണ്ട് എന്നുള്ളതാണ് ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് സേവനം നൽകാൻ എന്നെ പ്രേരിപ്പിച്ചത് എന്നും, ഓരോ സർട്ടിഫിക്കറ്റും കൊടുക്കുമ്പോൾ ജനങ്ങളുടെ മുഖത്തുള്ള സന്തോഷമാണ് എന്റെ സന്തോഷം എന്ന്  വില്ലേജ് ഓഫീസർ പറഞ്ഞു.

ഞാൻ നിലവിൽ വെറും 60% മാത്രമാണ് ചെയ്തത് എന്നും ഇനിയും 40% ബാക്കിയുണ്ട് എന്നുമാണ് യാത്രയപ്പ് പരിപാടിയിൽ വില്ലേജ് ഓഫീസർ പറഞ്ഞത്. പക്ഷേ യാത്രയപ്പ് പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ വില്ലേജ് ഓഫീസർ ജനകീയ വില്ലേജ് ഓഫീസർ ആണ് എന്നും യാതൊരു ശുപാർശയും കൂടാതെ ജനങ്ങൾക്ക് നേരിട്ട് എത്രയും വേഗത്തിൽ സേവനം നൽകുന്നുണ്ട് എന്നുമാണ്.

തലശ്ശേരി ലാൻഡ് അക്വിസിഷൻ ഡിപ്പാർട്ട്മെന്റിലേക്ക് ആണ് സ്ഥലം മാറി പോകുന്നത്. മുൻപ് ചൊക്ലിയിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്നു. പെരിങ്ങളം വില്ലേജ് ഓഫീസിൽ സേവനമനുഷ്ഠിച്ച കാലയളവിൽ ജനങ്ങൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നും ഇനിയും ചെയ്യാൻ കുറച്ചു കാര്യങ്ങൾ ബാക്കിയാണ് എന്നും ഓഫീസർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

പാനൂർ മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണത്തിന് വേണ്ടി പെരിങ്ങളം വില്ലേജ് പരിധിയിൽ എറ്റെടുത്ത സ്ഥലത്തിന്റെ ഫയലുകൾ തീർപ്പാക്കിയത് വില്ലേജ് ഓഫീസറുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് എന്ന് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത ബഹു പാനൂർ മുനിസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ പറഞ്ഞു.

പെരിങ്ങളം ജനകീയ സമിതി, വില്ലേജ് ഓഫീസ് ജീവനക്കാർ, വാർഡ് 38 വികസന സമിതി, ചൊക്ലി അക്ഷയ കേന്ദ്രം എന്നിവരുടെ മോമെന്റോ വിതരണം ചെയ്തു.

ചടങ്ങിൽ വാർഡ് കൗൺസിലർ പി കെ ഷീബ അധ്യക്ഷതയും സ്പെഷ്യൽ വില്ലേജ് ഓഫീസർ എ മഹീന്ദ്രൻ സ്വാഗതവും പറഞ്ഞു.

ആശംസകൾ അർപ്പിച്ചുകൊണ്ട് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹനീഫ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഹാഷിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമൈസ തിരുവമ്പാടി, കൗൺസിലർമാരായ അൻസാർ കെ, കെ ദാസൻ മാസ്റ്റർ, സി എച്ച് സ്വാമിദാസൻ, അയ്യൂബ് എം പി കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ എ നാസർ, പറമ്പത്ത് ഹരീന്ദ്രൻ, പി കെ മുസ്തഫ മാസ്റ്റർ, എസ് കുഞ്ഞിരാമൻ, സി പി രാജീവൻ, ചൊക്ലി അക്ഷയ കേന്ദ്രം സംരംഭകൻ റാഷിക്ക് പൂക്കോം തുടങ്ങിയവർ സംസാരിച്ചു.

വില്ലേജ് അസിസ്റ്റന്റ് എം എം ദിലീപ് കുമാർ നന്ദി അർപ്പിച്ചു സംസാരിച്ചു.