കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒക്ടോബർ 29 മുതൽ തുടക്കം കുറിക്കും

കേരളത്തിൽ അക്ഷയ കേന്ദ്രം വഴി ആണ് അപേക്ഷിക്കേണ്ടത്.

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്  പരിരക്ഷ ഒക്ടോബർ 29 മുതൽ തുടക്കം കുറിക്കും
RASHIK POOKKOM

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്  പരിരക്ഷ ഒക്ടോബർ 29 മുതൽ തുടക്കം കുറിക്കും.

കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന  ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേന്ദ്രസർക്കാർ ഒക്ടോബർ 29 മുതൽ പ്രാധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു തുടക്കം കുറിക്കും.

6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.

നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്ന പൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ.(ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.)

എങ്ങനെ അപേക്ഷ നൽകാം ; ഇതിനായി PMJAY സൈറ്റിൽ കയറുകയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രം  or ആപ്പ് വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.

E-KYC നൽകണം.