പുഷ്പന്റെ നിര്യാണത്തെ തുടർന്ന് തലശ്ശേരി , കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

പുഷ്പന്റെ നിര്യാണത്തെ തുടർന്ന് തലശ്ശേരി , കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ
Posted by RASHIK POOKKOM

കൂത്തുപറമ്പ് സമര പോരാളി പുഷ്പന്റെ നിര്യാണത്തെ തുടർന്ന് തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഞായർ ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പുഷ്‌പൻറെ ഭൗതീക ശരീരം നാളെ രാവിലെ 8ന് വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും രാവിലെ 10 മണി മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം

12 മണി മുതൽ വൈകിട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലും പൊതുദർശനം. വൈകിട്ട് 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടുപരിസരത്ത് സംസ്‌കാരം

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ സി പി എം. നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് വിലാപയാത്രയായി തലശ്ശേരിയിൽ കൊണ്ട് വരും. 

വൈകു 5 മണിക്ക് സംസ്ക്കാരം.

നാളെ   തലശ്ശേരി കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ  ഹർത്താൽ നടത്തും. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. വാഹനഗതാഗതത്തെ ബാധിക്കില്ല.