പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അശോകൻ നിര്യാതനായി

പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അശോകൻ നിര്യാതനായി
Rashik Pookkom

ചമ്പാട് : പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ അശോകൻ (65) നിര്യാതനായി. 

ഭാര്യ : ബേബി ഗിരിജ (JNGHSS മാഹി ) 

മക്കൾ : കിഷൻ (എറണാകുളം), കിരൺ (വിദ്യാർത്ഥി)

സഹോദരങ്ങൾ : രാഘവൻ, ദാസൻ, കൃഷ്ണൻ, ശശി, പ്രസന്ന. പരേതനായ രവീന്ദ്രൻ.

സി പി ഐ എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. 

നവകേരള വായനശാല & ഗ്രന്ഥശാല നിർവഹക സമിതി അംഗം. 

ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം. 

ദീർഘകാലം സി പി ഐ എം ചമ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു. 

മികച്ച കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു.നിരവധി തെരുവ് നാടകങ്ങളിൽ അഭിനേതാവായിരുന്നു. 

മുദ്രാഗീതങ്ങൾ രചിക്കുന്നതിലും, പോസ്റ്ററുകളും, ബാനറും ബോർഡുകളും എഴുതുന്നതിലും അതിവിദഗ്ധനായിരുന്നു. 

വിവിധ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

സംസ്കാരം : ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി ചമ്പാട് യങ് സ്റ്റാർ കോർണറിനടുത്ത്‌ വീട്ടുവളപ്പിൽ

പരേതനോടുള്ള ആദരസൂചകമായി നാളെ (ബുധനാഴ്ച) സംസ്കാരം കഴിയുന്നതുവരെ പന്ന്യന്നൂർ പഞ്ചായത്ത്‌ പരിധിയിൽ ഹർത്താൽ ആചരിക്കും.