കേരളത്തിൽ നിന്ന് ഇത്തവണ ഹജ്ജിന് 14,594 പേർക്ക് തീർഥാടനത്തിന് അവസരം
മലപ്പുറം : കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 14,594 പേർക്ക് തീർഥാടനത്തിന് അവസരം.
സംസ്ഥാനത്ത് 20,636 പേരാണ് ഹജ്ജിനായി അപേക്ഷിച്ചത്.
തിരഞ്ഞെടുക്കപ്പെട്ടവർ ഈ മാസം 25ന് മുമ്പ് ആദ്യ ഗഡു അടയ്ക്കണം.
ഒക്ടോബർ 7 തിങ്കളാഴ്ച ഡൽഹിയിലാണ് ഹജ്ജ് നറുക്കെടുപ്പ് നടന്നത്.
ഗുജറാത്തിൽ നിന്നാണ് ഇത്തവണ കൂടുതൽ പേർ തീർഥാടനത്തിനായി അപേക്ഷിച്ചത്.
കേരളത്തിൽ പൊതുവിഭാഗത്തിൽ 14,351 പേരാണ് അപേക്ഷിച്ചത്.
65 വയസ് വിഭാഗത്തിൽ 3,462 പേരും, മഹ്‌റമല്ലാത്ത വനിതകളുടെ വിഭാഗത്തിൽ 2,823 പേരും അപേക്ഷിച്ചിരുന്നു.