70 വയസ്സ് കഴിഞ്ഞവരുടെ 'വയോ വന്ദന' ആയുഷ്മാൻ ഭാരത് PMJAY ഹെൽത്ത് ഇൻഷുറൻസ് കാർഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ചതിക്കപ്പെടാതിരിക്കാൻ അറിയുക.

70 വയസ്സ് കഴിഞ്ഞവരുടെ 'വയോ വന്ദന' ആയുഷ്മാൻ ഭാരത് PMJAY ഹെൽത്ത് ഇൻഷുറൻസ് കാർഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
RASHIK POOKKOM

1. ആയുഷ്മാൻ ഭാരത് PMJAY രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. ഇതിന് രാജ്യവ്യാപകമായി ഒരു BIS (Beneficiary Identification System) പോർട്ടൽ ആണുള്ളത്. ഇതിലൂടെയാണ് എല്ലാ സംസ്ഥാന സർക്കാരുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ ചേർക്കുന്നത്.
2. ഈ പദ്ധതി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആണ് നടപ്പിലാക്കുന്നത്. കേന്ദ്രം 40, സംസ്ഥാനം 60 എന്ന അനുപാതത്തിലാണ് ഫണ്ട് അനുവദിക്കുന്നത്.
3. ഗുണഭോക്താക്കളെ കണ്ടെത്താനും, പദ്ധതിയിൽ ചേർക്കാനും, ആശുപത്രികൾ എംപാനൽ ചെയ്യാനും തുടങ്ങി എല്ലാം സംസ്ഥാനത്തിൻ്റെ ചുമതല ആണ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ആണ് കേരളത്തിൽ ഇതിൻ്റെ നടത്തിപ്പ്.
4. സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം ഉള്ള സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കാനോ, സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം ഇതിനോടൊപ്പം ചേർത്ത് നടത്താനോ സാധിക്കും. ഡൽഹി, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇങ്ങിനെ വിട്ടു നിൽക്കുകയും, കേരളം നിലവിൽ ഉണ്ടായിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ഇതിനോടൊപ്പം ചേർത്ത് നടത്തുകയും ആണ്.
4. നിലവിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള ഇൻഷുറൻസ് പദ്ധതി കേരളത്തിൽ ആരംഭിച്ചു എന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. അതിനാൽ BIS പോർട്ടൽ വഴി കാർഡ് എടുക്കുന്നവർക്ക് ഇവിടെ ആനുകൂല്യം ലഭിക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ല.
5. കേരളത്തിൽ CSC, അക്ഷയ മറ്റു സേവന കേന്ദ്രങ്ങൾ തുടങ്ങിയ ഒരു ഏജൻസിക്കും ഇതുവരെ രജിസ്ട്രേഷൻ ചെയ്യാനുള്ള അനുമതി കൊടുത്തിട്ടില്ല.
6. കേന്ദ്ര പദ്ധതി ആണെങ്കിലും ഈ പദ്ധതിയുടെ പൂർണമായ നടത്തിപ്പ് അതാത് സംസ്ഥാന സർക്കാരുകൾക്ക് ആണ്. അതിനാൽ സംസ്ഥാനത്തിൻ്റെ സഹകരണം കൂടി ആവശ്യമാണ്.
7. ദിശ ഹെൽപ്പ് ലൈനിൽ വിളിച്ചാൽ (നമ്പർ 1056)  വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കുന്നതാണ്. ഇതര കണക്ഷണുകളിൽ നിന്നും ലഭിച്ചില്ലെങ്കിലും ജിയോ നെറ്റ്‌വർക്കിൽ നിന്നും ഈ നമ്പരിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്.

പല സ്ഥലത്തും 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് സ്കീം രജിസ്ട്രേഷൻ തുടങ്ങി എന്ന അറിയിപ്പ് വരാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെയെല്ലാം കേന്ദ്ര സർക്കാരിൻ്റെ BIS പോർട്ടലിൽ കൂടി ലഭിക്കുന്ന കാർഡാണ് എടുത്ത് നൽകുന്നത്. ഇത് കേരളത്തിലെ ആശുപത്രികളിൽ അംഗീകരിക്കുമോ എന്നത് സംശയമാണ്. അതിനാൽ സംസ്ഥാന സർക്കാരിൻ്റെയോ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെയോ ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ കാത്തിരിക്കുക. കാർഡ് ലഭിക്കാനായി രജിസ്റ്റർ ചെയ്യാതെ ആനുകൂല്യം ലഭിക്കാനായി രജിസ്റ്റർ ചെയ്യുക. അക്ഷയകേന്ദ്രത്തിൽ നിന്നോ പത്രവാർത്തകളിൽ നിന്നോ അറിയാവുന്നതാണ്.