മുപ്പതാം വയസ്സിൽ യുഎഇ യിൽ സ്വന്തമായി 4 ബിസിനസ്സുകൾ കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ,സിനിമ എന്നീ മേഖലകളിലും തിളങ്ങുകയാണ് കോഴിക്കോട് നാദാപുരം സ്വദേശിനി സുവൈബത്തുൽ അസ്ലമിയ

മുപ്പതാം വയസ്സിൽ യുഎഇ യിൽ സ്വന്തമായി 4 ബിസിനസ്സുകൾ കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ,സിനിമ എന്നീ മേഖലകളിലും തിളങ്ങുകയാണ് കോഴിക്കോട് നാദാപുരം സ്വദേശിനി സുവൈബത്തുൽ അസ്ലമിയ
Rashik Pookkom

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ മോളുടെ ഗോൾഡ് പണയം വെച്ച് ആ പണം കൊണ്ട് ഒരു കൊച്ചു ഹോം മേഡ് കേക്ക് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു . ഇന്ന് മുപ്പതാം വയസ്സിൽ യുഎഇ യിൽ സ്വന്തമായി 4 ബിസിനസ്സുകൾ കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ,സിനിമ എന്നീ മേഖലകളിലും തിളങ്ങുകയാണ് കോഴിക്കോട് നാദാപുരം സ്വദേശിനി സുവൈബത്തുൽ അസ്ലമിയ.

വിവാഹ ശേഷം ദാമ്പത്യ ജീവിതം വഷളായപ്പോൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി നന്നായിട്ട് വളർത്തുക എന്നത് മാത്രം ആയിരുന്നു സുവൈബത്തുൽ അസ്ലമിയയുടെ ലക്ഷ്യം.കോവിഡ് കാലം ആയിരുന്നു അത് .മോളുടെ ഉണ്ടായിരുന്ന ഗോൾഡ് പണയം വെച്ച് കുറച്ചു പണം കണ്ടെത്തി ഐന അമൽ ബേക്ക്സ് എന്ന പേരിൽ കേക്കുകൾ നിർമ്മിച്ച് വിൽക്കാൻ തുടങ്ങി.ഫുഡ് ലൈസൻസ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ 4 ജില്ലകളിൽ നിന്നും നിരവധി ബിസിനസ്സ് നേടുവാൻ സുവൈബത്തുൽ അസ്ലമിയക്ക് കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടിയപ്പോൾ പരസ്യത്തിനും മറ്റുമായി ആളുകൾ സമീപിക്കാൻ തുടങ്ങി.അങ്ങനെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും സുവൈബത്തുൽ അസ്ലമിയ തിളങ്ങാൻ തുടങ്ങി.മോഡലിങ്ങും ആരംഭിച്ചു.

ഒമർ ലുലുവിന്റെ നല്ല സിനിമയിൽ ഒരു നായിക വേഷം തേടി എത്തി.ദുബായിൽ കോസ്‌മെറ്റിക്സ് ,യൂസ്ഡ് കാർ,റെസ്റ്റോറന്റ് ,പെർഫ്യൂം ബിസിനസ്സും സുവൈബത്തുൽ അസ്ലമിയ നടത്തുന്നു

കേക്ക് ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ പണത്തിനായി മോളുടെ ഗോൾഡ് പണയം വെച്ചപ്പോൾ സുവൈബത്തുൽ അസ്ലമിയ ഒരുപാട് ദുഃഖിച്ചുണ്ട്‌.ഇന്ന് മക്കളെ നന്നായി നോക്കുവാനും മുപ്പതാം വയസ്സിൽ ഫൈനാൻഷ്യലി നല്ലൊരു നിലയിൽ എത്തുവാനും സുവൈബത്തുൽ അസ്ലമിയക്ക് കഴിഞ്ഞു.

കോഴിക്കോട് 1.5 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങുന്നതിലൂടെ സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യവും നേടുവാൻ ഒരുങ്ങുകയാണ് സുവൈബത്തുൽ അസ്ലമിയ.

യുവജ ക്ഷേമ ബോർഡിന്റെ സംരംഭകക്കുള്ള പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം തന്നെ സുവൈബത്തുൽ അസ്ലമിയയെ തേടി എത്തി.