തൊഴിലാളിയെ ചേർത്തുപിടിച്ചു പൂക്കോത്തെ യുവ വ്യാപാരി

തൊഴിലാളിയെ ചേർത്തുപിടിച്ചു പൂക്കോത്തെ യുവ വ്യാപാരി
സ്വന്തം ലേഖകൻ

പൂക്കോം : പൂക്കോം ടൗണിലെ ഫിഷ് മാർക്കറ്റിന് മുൻവശമുള്ള റീഗൾ സൂപ്പർമാർക്കറ്റിലെ തൊഴിലാളി പന്ന്യന്നൂരിലെ അമലിന്റെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം നടത്തി റീഗൾ സൂപ്പർ മാർക്കറ്റ് ഉടമ  പൂക്കോത്തെ കാടംകുന്നുമ്മൽ കെ കെ അഫ്നജ്.

ജീവിതത്തിൽ ആദ്യമായാണ് പിറന്നാൾ ആഘോഷം നടത്തുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും കണ്ണുനിറഞ്ഞുകൊണ്ട് അമൽ, പൂക്കോം ന്യൂസിനോട് പറഞ്ഞു.

പൂക്കോം മഹല്ല് മുൻ പ്രസിഡണ്ടും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവുമായ പരേതനായ കാടം കുന്നുമ്മൽ അബ്ദുല്ല സാഹിബിന്റെ മകനാണ് അഫ്നജ് കെ കെ.

തന്റെ പിതാവിന്റെ പാതയിൽ തന്നെയാണ് മകനും സഞ്ചരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു പരേതനായ കെ കെ അബ്ദുല്ല സാഹിബ്. നീതി നിഷേധിക്കുന്നവർക്കെതിരെ ശബ്ദിക്കുകയും, പാവപ്പെട്ടവർക്ക് സാന്ത്വനമേകിയും കർമ്മരംഗത്ത് സജീവമായ വ്യക്തിയായിരുന്നു പിതാവ് പരേതനായ കെ കെ അബ്ദുല്ല സാഹിബ്.

തന്റെ സ്ഥാപനത്തിലെ സ്റ്റാഫുകളോട് മുതലാളി തൊഴിലാളി വേർതിരിവ് ഇല്ലാതെയാണ് തൊഴിലാളികളെ ചേർത്ത് നിർത്തി മുന്നോട്ട് പോകുന്നതെന്ന് മറ്റ് തൊഴിലാളികളും പറഞ്ഞു.

വിസിറ്റിംഗ് വിസ

പെട്ടെന്ന് കുറഞ്ഞ നിരക്കിൽ