അഞ്ചരക്കണ്ടി സ്കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വ്യാപക പ്രതിഷേധം
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയറ്റ സംഭവത്തിൽ 36 കുട്ടികൾ വിവിധ ആശുപത്രികളിലായി ചികിത്സതേടിയിരിക്കുക്കുകയാണ്. മുഴപ്പാലയുള്ള ഒരു കുട്ടി ഇപ്പോഴും കണ്ണൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ അധ്യാപകർക്ക് ഉള്ളപ്പെടെയുള്ളവരും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയിട്ടുണ്ട്.
നവംബർ 6 ആം തീയ്യതി അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിൻ്റെ കീഴിലുള്ള സഹകാരി ടൂർ & ട്രാവൽസിൻ്റെ നേതൃത്വത്തിൽ 210 കുട്ടികളുമായി 5 ബസ്സിൽ വിനോദയാത്ര പുറപ്പെട്ട കുട്ടികളിൽ നിന്നും (ഒരുകുട്ടിയിൽ നിന്ന് 5500രൂപ) യാണ് ഈടാക്കിയത്.
വെള്ളിയാഴ്ച്ച മുന്നാറുള്ള ഇക്കോ സ്പോടിൽ നിന്നും വൈകിട്ട് 4 മണിക്ക് കഴിച്ച പാർസൽ കൊണ്ടുവന്ന ഉച്ചഭക്ഷണത്തിന് ശേഷം രാത്രി പലർക്കും വയറിളക്കവും ചർദ്ദിയുമുണ്ടായി. അന്ന് രാത്രി തന്നെ അടിമാലിയുള്ള ഗവൺമെന്റ് ആശുപത്രിയിൽ പലരും ചികിത്സതേടി. ഡോക്ടർ പോലീസിൽ പരാതിപ്പെടാൻ പറഞ്ഞിട്ടും സ്കൂൾ അധികൃതർ അതിന് ഇതുവരെ തയ്യാറായില്ല. അന്ന് തന്നെ ബാക്കി ദിവസത്തെ യാത്ര മതിയാക്കി സ്കൂളിലേക്കുയാത്ര തിരിച്ച 5 ബസ്സിൽ നിന്നും പല കുട്ടികൾക്കും ചർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു.
ഒരു ബസ്സിൽ നിന്നും അധ്യാപികയും ഒരു കുട്ടിയും വഴിമധ്യേ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് 150 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്രയും ഗുരുതരമായ ഒരു പ്രശ്നം സംഭവിച്ചിട്ടും ആരോഗ്യവകുപ്പിൽ നിന്നു യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ട്രാവൽ ഏജൻസിക്കെതിരെയും ഹോട്ടലിനെതിരെയും കേസുകൊടുക്കാൻപോലും സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.
വിദ്യാർത്ഥികൾക്ക് മുഴുവൻ പണവും തിരിച്ചുകൊടുക്കണമെന്നും ആശുപത്രിയിലുള്ള വിഭ്യാർത്ഥികളുടെ ചികിത്സാ ചിലവ് സ്കൂൾ അധികൃതർ ഏറ്റെടുക്കണമെന്നും ആവിശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ സ്കൂളിൽ നേരിട്ടെത്തി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു.