നബിദിന പരിപാടി സെപ്റ്റംബർ 15,16,17 ചെറുവോട്ട് ജുമാമസ്ജിദിൽ  മാനവ സൗഹൃദ സംഗമം

സെപ്റ്റംബർ 17 ന് വൈകിട്ട് 4 മണിക്ക് ഇതര മതവിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് മാനവ സൗഹൃദ സംഗമം നടത്തപ്പെടുന്നു.

നബിദിന പരിപാടി സെപ്റ്റംബർ 15,16,17 ചെറുവോട്ട് ജുമാമസ്ജിദിൽ  മാനവ സൗഹൃദ സംഗമം
Posted by RASHIK POOKKOM

പുണ്യ പ്രവാചകൻ മുഹമ്മദ് നബി (സ )യുടെ ജന്മദിനത്തോടനുബന്ധിച്ച് അണിയാരം,ചെറുവോട്ട് ജുമാ മസ്ജിദ് കോമ്പൗണ്ടിൽ  15/16/17 തീയതികളിലായി വിവിധ പരിപാടികൾ ഒരുക്കുന്നു.

ഒന്നാമത്തെ ദിവസമായ സെപ്റ്റംബർ 15ന് വൈകിട്ട് 5 30ന് മൗലീദ് പാരായണത്തോടു കൂടി  പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
 
ശേഷം 7 മണിക്ക് റസൂലുള്ളയാണ് യഥാർത്ഥ ലഹരി എന്ന ക്യാപ്ഷനിൽ ഡോ: സലിം പയ്യോളിയുടെ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെടുന്നു.

രണ്ടാം ദിവസമായ സെപ്റ്റംബർ 16 ന് വൈകിട്ട്  ഏഴു മണിക്ക് മദ്രസ - ദർസ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഒരുക്കുന്നു.

മൂന്നാം ദിവസമായ സെപ്റ്റംബർ 17ന് വൈകിട്ട് 4 മണിക്ക് ഇതര മതവിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് മാനവ സൗഹൃദ സംഗമം നടത്തപ്പെടുന്നു.
 
തുടർന്ന് രാത്രി 7 മണിക്ക് ശേഷം  സ്വലാത്ത് വാർഷികത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കുന്നു.

സെപ്റ്റംബർ 18ന് കാലത്ത് 6 മണി മുതൽ 10 മണി വരെ  മഹല്ലിലെ മുഴുവൻ വീടുകളിലും തബറുക്കിന്റെ ഭക്ഷണം വിതരണം ചെയ്യുന്നതാണ്.

വാഹനങ്ങളിൽ വരുന്നവർക്ക്‌ പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിങ്ങ് സംവിധാനവുമുണ്ട്.