സഖാവ് കെ.പി കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു.

സഖാവ് കെ.പി കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു.
RASHIK POOKKOM

പരിയാരത്ത് കമ്മ്യൂണിസ്റ്റ് കർഷക സംഘം കെട്ടിപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച സഖാവ് കെ.പി കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു.

യുവധാര  ആർട്ട്സ് & സ്പോർട്സ് ക്ലബ് പരിയാരം നേതൃത്വത്തിൽ നവംബർ 14 ന് ഒന്നാം ചരമവാർഷിക ദിനത്തിൽ വ്യാഴം വൈകുന്നേരം 6 മണിക്ക് യുവധാരയിൽ വെച്ച്  സ:കെ.പി കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു.

അനുസ്മരണ പരിപാടിയിൽ സി.പി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം സ: പി.സി റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി.

സ: പി.മുരളി അദ്ധ്യക്ഷത വഹിച്ചു.

സ: വിവേക് പരിയാരം സ്വാഗതം പറഞ്ഞു.

പരിയാരം മുൻ ലോക്കൽ സിക്രട്ടറി സ:കെ.കെ പത്മനാഭൻ , സ : ടി വി പത്മലോചനൻ, സ.പി.പി മോഹനൻ എന്നിവർ സംസാരിച്ചു.