പി.ജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം : ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയൂർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയൂർവേദ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.
പ്രവേശനം ലഭിച്ച വിദ്യാർഥികൾ ഡാറ്റാ ഷീറ്റ് അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 8.2 പ്രകാരമുള്ള രേഖകൾ സഹിതം ഒക്ടോബർ 1 ന് വൈകിട്ട് നാലു മണിക്കു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം.
അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് (ഫീസ് സൗജന്യം ലഭ്യമായവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.