ലാപ്ടോപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2024-25 വർഷത്തിൽ ലാപ്ടോപ്പ് നൽകുന്നു. എംബിബിഎസ്, ബി.ടെക്, എം.ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആൻഡ് എഎച്ച്, ബി.ആർക്, എം.ആർക്, എംഎസ്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പിജി ആയൂർവേദ, പിജി ഹോമിയോ, എംവിഎസ്‌സി ആൻഡ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകളിൽ 2024-25 വർഷം ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.
കൂടുതൽ വിവരങ്ങൾക്ക് : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0471-2448451.