പൂക്കോം എംബ്രാന്റവിട പി വി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു

പൂക്കോം  എംബ്രാന്റവിട പി വി പത്മനാഭൻ നമ്പ്യാർ അന്തരിച്ചു
RASHIK POOKKOM

പൂക്കോം : പൂക്കോം മൊയിലോം കനാൽ റോഡ് വരപ്രവൻ ക്ഷേത്രത്തിന് സമീപം എമ്പ്രാൻ്റവിട താമസിക്കും പുത്തൻവീട്ടിൽ വരപ്രവൻ പി.വി. പത്മനാഭൻ (77) അന്തരിച്ചു.

തിരുവനന്തപുരം പി എം ജി പോസ്റ്റൽ അക്കൗണ്ട്സ് റിട്ട. സൂപ്രണ്ട് ആയിരുന്നു.

പരേതരായ പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്. 

രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വട്ടിയൂർ കാവ് നഗർ സംഘചാലക് , സക്ഷമ തിരുവനന്തപുരം ജില്ല വർക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : ഇന്ദുവിമല. 

മക്കൾ : വിനീത് (സഹകരണ ബാങ്ക്, തിരുവനന്തപുരം), വിപിൻ (കെ പി ബി നിധി, തിരുവനന്തപുരം). 

മരുമക്കൾ : ജ്യോതി, സ്മിത (ഇരുവരും തിരുവനന്തപുരം). 

സഹോദരങ്ങൾ : കാശി വിശാലാക്ഷി (പൂക്കോം), ഇന്ദ്രജിത്ത് പൂക്കോം (റിട്ട.റെയിൽവെ), പി വി അതികായൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം, ബി ജെ പി ട്രേഡേർസ് സെൽ കൺവീനർ, എറണാകുളം), പരേതരായ ബാബുരാജ്, സേതു മാധവൻ, ഗംഗാധരൻ അണിയാരം (റിട്ട.ആർമി), നീലകണ്ഠൻ.

സംസ്കാരം : തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് പൂക്കോം എമ്പ്രാൻ്റവിട വീട്ടുവളപ്പിൽ.