പിഎം കിസാൻ സമ്മാൻ പദ്ധതി : തപാൽ വകുപ്പിന്റെ ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാം
ആധാർ ബന്ധിത അക്കൗണ്ട് ഇല്ലാത്തതിനാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്‌സ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാൻ അവസരം. അടുത്ത പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഐപിപിബി അക്കൗണ്ട് തുടങ്ങിയാൽ അടുത്ത ഗഡുവും ഇതുവരെ മുടങ്ങി കിടന്ന തുകയും ലഭിക്കും. ആധാർ നമ്പർ ഒ ടി പി ലഭിക്കാൻ മൊബൈൽ ഫോൺ, നോമിനിയുടെ പേര്, ജനന തീയതി എന്നിവയുമായി പോസ്റ്റ് ഓഫീസിൽ എത്തണം.