തയ്യുള്ളതിൽ രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു

തയ്യുള്ളതിൽ രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു
RASHIK POOKKOM

പൂക്കോം : പൂക്കോത്തെ മുൻ വ്യാപാരിയും, ഇപ്പോൾ ചൊക്ലിയിലെ വ്യാപാരിയുമായ തയ്യുള്ളതിൽ രാജൻ (76) നിര്യാതനായി.    

ഭാര്യ : പത്മിനി

മക്കൾ :  ദീപ്തി, സിന്ധു, ബിന്ദു

മരുമക്കൾ : പരേതനായ സാജീവൻ, രജീഷ്, സുജീവൻ

സഹോദരങ്ങൾ :പരേതരായ കല്യാണി, മാതു, രോഹിണി, നാണു.

സംസ്കാരം : ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.

മൈലാടി മൊട്ടക്ക് സമീപം തയ്യുള്ളതിൽ ആണ് വീട്.

രാവിലെ കട തുറക്കുന്നതിനിടയിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ ബൈക്ക് ഇടിച്ച്  തെറിച്ചു വീഴുകയും  തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പൂക്കോം ടൗണിൽ ദീർഘകാലം അനാദി കച്ചവടം ചെയ്തിരുന്നു. ഇപ്പോൾ മലബാർ ചിക്കൻ സ്റ്റാൾ ഉള്ള കടയാണ് അദ്ദേഹം കച്ചവടം ചെയ്തത്.

പിന്നീട് ചൊക്ലിയിൽ സഹോദരന്റെ കടയാണ് നടത്തി വരുന്നത്. ബീഡി തൊഴിലാളി ആയും ജോലി ചെയ്തിട്ടുണ്ട്.

പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 5 മണി വരെ കെ എം സൂപ്പർ മാർക്കറ്റ് മുതൽ ചൊക്ലി ഗ്രാമപഞ്ചായത്ത് വരെയുള്ള കച്ചവട സ്ഥാപനങ്ങൾ ഹർത്താൽ ആചരിച്ചുകൊണ്ട് മുഴുവൻ വ്യാപാരി സുഹൃത്തുക്കളും സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്തു.