മന്ത്രിസഭായോഗ തീരുമാനങ്ങള്‍ - മുഖ്യമന്ത്രിയുടെ ഓഫീസ്
ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍
ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തും. മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അര്‍ഹതയുണ്ടാവില്ല.
തസ്തിക
കണ്ണൂര്‍, പിണറായി പോലീസ് സ്റ്റേഷന്‍റെ അധിക ജോലിഭാരവും സ്റ്റേഷന്‍ പരിധിയുടെ വ്യാപ്തി വര്‍ധിപ്പിച്ചതും കണക്കിലെടുത്ത് ഒരു ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകള്‍ കൂടി സൃഷ്ടിക്കും.
11 -ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം
അനര്‍ട്ടിലെ 28 അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്ന 96 റഗുലര്‍ ജീവനക്കാര്‍ക്ക് കൂടി 11 -ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും. മനേജിങ് ഡയറക്ടര്‍ എന്ന പദത്തിന് പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന് ഭേദഗതി വരുത്തും.
2025ലെ പൊതു അവധികള്‍
2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.
തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ .
14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
കലാവധി ദീര്‍ഘിപ്പിച്ചു
കേരള റബ്ബര്‍ ലിമിറ്റഡിന്‍റെ ചെയര്‍പേഴ്സണ്‍ & മാനേജിങ് ഡയറക്ടറായ ഷീല തോമസ് ഐ എ എസിന്‍റെ സേവന കാലാവധി ഒരു വര്‍ത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.
കെ എസ് ഐ ടി എല്‍ മനേജിങ് ഡയറക്ടര്‍ തസ്തികയില്‍ കാരാര്‍ വ്യവസ്ഥയിലും കെഫോണ്‍ എം ഡി, ഐ കെ എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിക്കുന്ന ഡോ. സന്തോഷ് ബാബു ഐ എ എസിന് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം ദീര്‍ഘിപ്പിച്ചു നല്‍കും.
രജിസ്ട്രേഷന്‍ ഫീസ് ഇളവ്
ബി ഇ എം എല്‍ ലിമിറ്റഡിന്‍റെ നോണ്‍ കോര്‍ സര്‍പ്ലസ് അസറ്റ്, ബി ഇ എം എല്‍ ലാന്‍റ് അസറ്റ് ലിമിറ്റഡിന്‍റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഇളവ് നല്‍കും. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിക്കും.
ഉത്തരവില്‍ ഭേദഗതി
തിരുവനന്തപുരം കിഴക്കേകോട്ട റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിക്കപ്പെട്ട 20 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. കമ്പോളവിലയുടെ 5% നിരക്കിൽ എന്നത് കമ്പോളവിലയുടെ 2% എന്നാക്കി മാറ്റും. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. ബന്ധപ്പെട്ട വ്യക്തികൾക്ക് ഭൂമി കൈമാറിയ 05.10.2023 മുതൽ ഒന്നര വർഷം എന്ന മാറ്റം വരുത്തും. 29.12.2020 ലെ ഉത്തരവ് പ്രകാരമാണ് റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വഞ്ചിയൂര്‍ വില്ലേജില്‍ 1.18 ആര്‍ ഭൂമി വീതിച്ചു നല്‍കി കമ്പോള വിലയുടെ 5 % നിരക്കില്‍ ഈടാക്കി പട്ടത്തിന് അനുവദിച്ചത്.
പരിഭാഷ സെല്‍
ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പില്‍ പരിഭാഷ സെല്‍ രൂപീകരിക്കും.
കരട് അംഗീകരിച്ചു
കേരള ഇന്‍റസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് (ഭേദഗതി) ബില്‍ 2024ന്‍റെ കരട് അംഗീകരിച്ചു.
പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും
കേരളത്തിലെ പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ കളനാടി സമുദായത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് കൈമാറി.
കെയർഹോം സ്ഥാപിക്കുന്നതിന് അനുമതി
2008ലെ കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ജലസംരക്ഷണ നടപടികള്‍ക്ക് മാറ്റിവെച്ച ഭൂമിയുടെ സ്ഥാനം മറ്റൊരു ഭാഗത്തേക്ക് മാറ്റി നല്‍കണമെന്ന പത്തനംതിട്ട, തിരുവല്ല സ്വദേശികളായ വര്‍ക്കി എബ്രഹാം, ബിജു മാത്യു എന്നിവരുടെ അപേക്ഷ അംഗീകരിച്ചു. മൂന്ന് വ്യത്യസ്ത നടപടികൾക്കായി ഉത്തരവുകളിലൂടെ ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവെച്ച 19.06 ആർ ഭൂമിയുടെ സ്ഥാനം, തങ്ങളുടെ കൈവശമുള്ള ആകെ ഭൂമിയുടെ ഏതെങ്കിലും ഭാഗത്തേയ്ക്ക് ഒരുമിച്ചാക്കി നൽകണമെന്നായിരുന്നു അപേക്ഷ. ഇത് പ്രത്യേക കേസായി പരിഗണിച്ച് ഭൂമി മുതിർന്ന പൗരന്മാർക്കുള്ള കെയർഹോം സ്ഥാപിക്കുന്നതിന് അനുവദിക്കാന്‍ അനുമതി നൽകി.