ക്ഷേമ പെൻഷൻ വിതരണം
കേരള ക്ഷീരകർഷക ക്ഷേമനിധിബോർഡ് ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണം തുടങ്ങി. മസ്റ്ററിംഗ് സമർപ്പിച്ചിട്ടുള്ള ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷനായി 16,64,69,900 രൂപയും, ക്ഷേമനിധി ബോർഡ് മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ള കുടുംബ പെൻഷൻ ഗുണഭോക്താക്കൾക്ക് മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കുടുംബപെൻഷനായി 2,28,98,400 രൂപയും, ഓണമധുരം 2024 ധനസഹായ പദ്ധതിയുടെ ആദ്യഘട്ടമായി അംഗങ്ങളായ 49,044 ക്ഷീരകർഷകർക്ക് 1,47,13,200 രൂപയും അനുവദിച്ചു.