എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം

എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം
Posted by RASHIK POOKKOM

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. 

ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ  ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. 

നേരത്തെ  എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.