സംസ്ഥാനത്ത് നാല്  ഐടിഐകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി.

പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നാല് ഐടിഐകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.

സംസ്ഥാനത്ത് നാല്  ഐടിഐകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി.
Posted by RASHIK POOKKOM

സംസ്ഥാനത്ത് നാല്  ഐടിഐകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി. നേമം മണ്ഡലത്തിലെ ചാല,ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലായാണ് നാല് പുതിയ സർക്കാർ ഐടിഐ കൾ ആരംഭിക്കുന്നത്.

പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നാല് ഐടിഐകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. 

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് പരിഗണിച്ച് തുറമുഖവുമായി ബന്ധപ്പെട്ടതും ഒട്ടനേകം തൊഴിലുകൾ ലഭ്യമാക്കുന്നതുമായ ട്രേഡുകൾ വിഭാവനം ചെയ്തുകൊണ്ട് നേമം മണ്ഡലത്തിൽ ചാല ഗേൾസ് ഹൈസ്കൂളിന്റെ ലഭ്യമായ സ്ഥലത്ത് ഐടിഐ ആരംഭിക്കുന്നതിന് അതീവ പ്രാധാന്യമുണ്ട്.

കാലഘട്ടത്തിനനുസൃതവും കാലിക പ്രാധാന്യം ഉള്ളതുമായ കോഴ്സുകൾ ആണ് ഒല്ലൂർ മണ്ഡലത്തിലെ പീച്ചി,തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിൽ ഉണ്ടാകുക. ഈ നിയോജക മണ്ഡലങ്ങളിൽ ഒന്നും സർക്കാർ ഐടിഐകൾ നിലവിൽ ഇല്ലാത്തതിനാൽ അതത് മേഖലകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിതമായ ഐടിഐ ട്രെയിനിങ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടാകും.