സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവന അവാർഡ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവന അവാർഡ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ശ്രീ പി പി ഷാജിറിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി..
നിരവധിയായ മാതൃക പദ്ധതികൾ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്താണ് കല്യാശേരി. അതിൽ ഏറ്റവും പ്രധാന പദ്ധതിയാണ് വയോജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയത്.
മാതൃകാ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് എം വിജിൻ എംഎൽഎ അഭിനന്ദനങ്ങൾ അറിയിച്ചു..