പൂക്കോം മദ്രസയിൽ നബിദിനാഘോഷ പരിപാടി സെപ്റ്റംബർ 15, 16, 28 തീയതികളിൽ
പൂക്കോം ഇതിഹാദൽ മുസ്ലിമീൻ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജഷ്നെ മീലാദ് നബിദിനാഘോഷ പരിപാടി സെപ്റ്റംബർ 15, 16 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തുന്നതാണ്.
പൂക്കോം : വൈ എം അന്ത്രു ഹാജി നഗറിൽ സെപ്റ്റംബർ 15 ഞായർ വൈകുന്നേരം 4.30ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പുല്ലമ്പത്ത് ഇബ്രാഹിം ഹാജി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് മദ്രസയിൽ നിന്നും ആരംഭിക്കുന്ന നബിദിനാഘോഷ റാലി കണ്ണംവെള്ളി അറഫ മസ്ജിദിൽ സമാപിക്കും.
പൊതു പരിപാടി മഗ്രിബിന് ശേഷം 7.15ന് സയ്യിദ് ഹുസൈൻ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സ്വാഗതസംഘം കൺവീനർ സിറാജ് കോമത്ത് സ്വാഗതവും, പി പി അസീസ് ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖാസി ആർ അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. റബീഹ് സന്ദേശം ഫള്‌ലുള്ള ബാഖവിയും, സർട്ടിഫിക്കറ്റ് വിതരണം വൈ എം ഇസ്മായിൽ ഹാജിയും നിർവഹിക്കും.
സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസ് വിഭാഗത്തിൽ 500ൽ 500 മാർക്ക് നേടിയ സിയ നസ്റിൻ എന്ന കുട്ടിയെ റാഫി ഹാജി ഐച്ചസും മദ്രസ പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ കുനിയാറത്തു ഹനീഫയും ആദരിക്കും. മഹല്ല് സെക്രട്ടറി ടി സി നാസർ സമ്മാനവിതരണവും ഐഎംഎസ് സെക്രട്ടറി വൈ എം അസ്ലം ഹാജി, ടി മഹമൂദ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
തുടർന്ന് മഹബ മജ് ലിസ് കവാലി പ്രശസ്ത സൂഫി ഗായകൻ മൻസൂർ പുത്തനത്താണി ആൻഡ് ടീം അവതരിപ്പിക്കും.
ഐ എം എസ് ട്രഷറർ കോളിപ്പൊയിൽ നാസർ ഹാജി നന്ദി പറയും.
വേദിയിൽ മുതുവന നാസർ, സത്താർ ബദരിയ, റാഷിദ് തയുള്ളതിൽ, റിഷാദ് കൊട്ടാരത്തിൽ, മുസ്തഫ വാതുക്കൽ പറമ്പത്ത് എന്നിവർ സന്നിഹിതരാകും.
സെപ്റ്റംബർ 16 തിങ്കൾ രാവിലെ 7 30ന് മഞ്ഞേരി ഉസ്മാൻ നഗറിൽ ദാറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. തുടർന്ന് 11.30ന് മൗലീദ് പാരായണം, ദുആ മജ്ലിസ് സയ്യിദ് അതാഉള്ള തങ്ങൾ നേതൃത്വം കൊടുക്കും. കണ്ണംവെള്ളി മുദരിസ് സുലൈമാൻ ബാഖവിയുടെ സാന്നിധ്യവും ഉണ്ടാവും.
ഉച്ചയ്ക്ക് രണ്ടുമണി മുതൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ, മഗ് രിബിന് ശേഷം 7മണിക്ക് ദഫ്, ബുർദ മജിലിസ്.
സെപ്റ്റംബർ 28 ശനിയാഴ്ച പഴയ പുരയിൽ അബ്ദുൽകാദർ ഹാജി നഗറിൽ രാവിലെ 8:30 മുതൽ ഐ എം എസ് സ്കൂൾ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ.
അസറിനു ശേഷം വൈകുന്നേരം 4.30ന് സമാപന സമ്മേളനം പുല്ലമ്പത്ത് അബ്ദുള്ള സ്വാഗതം പറയുന്ന ചടങ്ങിൽ ഇബ്രാഹിം മുസലിയാരുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം റഷീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണം കെ വി യൂസഫ് ഹാജിയും, ആശംസകൾ അർപ്പിച്ചുകൊണ്ട് അസീസ് മാസ്റ്റർ, നൗഷാദ് കോളിപ്പോയിൽ, മിദ്‌ലാജ്, സി മുജീബ്, കെ നിസാർ എന്നിവരും നൗഷാദ് കെ വി നന്ദിയും പറയും.